യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച യുവാവ് പിടിയില്‍

മൂന്നിയൂര്‍: യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച യുവാവ് പോലീസ് പിടിയില്‍. കൊണ്ടോട്ടി ഒഴുകൂര്‍ പരമ്പിലാക്കല്‍ ഹൗസില്‍ മുഹമ്മത് നിഷാദിനെയാണ് (24) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നിയൂര്‍ സ്വദേശിനിയായ വിവാഹിതയായ യുവതിയുടെ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമാണ് ഇയാള്‍ വീഡിയോയും സന്ദേശങ്ങളും അയച്ചത്.

ഇതോടെ യുവതി തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top