Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ: അപേക്ഷ ക്ഷണിച്ചു

പട്ടികവിഭാഗത്തിൽപ്പെട്ട എം.എസ്.ഡബ്ല്യു (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക്) പാസായ 21 നും 35 നും മദ്ധ്യേ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ തസ്തികയിൽ അപേക്ഷിക്കാം. 20,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്ക്കാലികമാണ് നിയമനം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 5ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം.  അപേക്ഷാ ഫോമിന്റെ മാതൃകയും, മറ്റു വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.

sameeksha-malabarinews

ഒ.ഡി.ഇ.പി.സി മുഖേന നഴ്‌സുമാർക്ക് അവസരം

യു.കെയിലെ പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളിൽ ഐ.സി.യു, എമർജൻസി, ഓപ്പറേഷൻ തിയറ്റർ, ഒ.പി.ഡി മെഡിക്കൽ ആൻഡ് സർജിക്കൽ മേഖലകളിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളൾ IELTS/ OET ടെസ്റ്റിൽ എൻ.എം.സി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയിരിക്കണം. താത്പര്യമുള്ളവർ ആഗസ്റ്റ് 15ന് മുമ്പ് വിശദമായ ബയോഡേറ്റയും IELTS/ OET സ്‌കോർഷീറ്റും glp@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.

യു.കെയിൽ ക്ലിനിക്കൽ അഡൈ്വസർ അവസരം

ഒ.ഡി.ഇ.പി.സി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ സീനിയർ ക്ലിനിക്കൽ അഡൈ്വസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്‌കോർഷീറ്റും hor@odepc.in ൽ അയക്കണം. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in സന്ദർശിക്കുക.

യു.എ.ഇ.യിലെ സ്‌കുളിലേക്ക് നിയമനം

യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു
ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം.

സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.  ഫോൺ: 0471-2329441/42, 7736496574.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!