നെടുമ്പാശ്ശേരി വിമാന താവളത്തില്‍ മദ്യപിച്ച് ബഹളം വെച്ച യുവതി പിടിയില്‍

എറണാകുളം : നെടുമ്പാശ്ശേരി രാജ്യാന്തര വിമാന താവളത്തില്‍ മദ്യപിച്ച് ബഹളം വെച്ച 22 കാരിയായ യാത്രക്കാരിയെ പോലീസ് പിടികൂടി. മാവേലിക്കര സ്വദേശിനിയാണ് പോലീസ് പിടിയിലായത്.

ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തില്‍ തിങ്കളാഴ്ച രാവിലെയാണ് യുവതിയെത്തിയത്. ഈ സമയം ഇവരോടൊപ്പം ഇവരുടെ അമ്മയും ഉണ്ടായിരുന്നു. ക്യാബിന്‍ ക്രൂവിനോട് തട്ടികയറുകയും ഉറക്കെ ബഹളം വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ സിഐഎസ്എഫ് പിടികൂടുകയായിരുന്നു. വിമാനത്തില്‍ വെച്ച് ഇവര്‍ മദ്യപിച്ചതായി കരുതുന്നു എന്ന് പോലീസ് പറഞ്ഞു.

നെടുമ്പാശ്ശേരി പോലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top