HIGHLIGHTS : Nedua South celebrates learning festival
ചിറമംഗലം : കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പഠനോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം കുട്ടികള്‍ നേടിയ അറിവുകള്‍ വളരെ തന്മയത്വത്തോടെ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു.
കുട്ടികളുടെ കുട്ടിച്ചന്തയും പലഹാരമേളയും മുഖ്യ ആകര്‍ഷകമായിരുന്നു.

വാര്‍ഡ് കൗണ്‍സിലര്‍ മോഹന്‍ദാസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ഹറീറ ഹസ്സന്‍ കോയ, പി.ടി.എ പ്രസിഡണ്ട് ഒ.ടി മുജീബ് റഹ്‌മാന്‍, പ്രധാനധ്യാപിക കെ.പി സുനു, മാനേജര്‍ കുഞ്ഞമ്മദു.പി, അബ്ദുല്‍ ജലീല്‍ ചുക്കാന്‍ എന്നിവര്‍ പ്രസംഗിച്ചു. കുമാരി റിഫ്‌ന ഫാത്തിമ സ്വാഗതം പറഞ്ഞ പ്രസ്തുത പരിപാടിയില്‍ കുമാരി ഫാത്തിമ സന നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു