Section

malabari-logo-mobile

നിലീന അത്തോളിക്ക് നിയമസഭാ മാധ്യമ അവാര്‍ഡ്

HIGHLIGHTS : Assembly Media Award to Nilina Atholi

തിരുവനന്തപുരം: മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനവും പൊതു സമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയസഭയുടെ പ്രവര്‍ത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മാധ്യമ സൃഷ്ടിക്കായി കേരള നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാര്‍ഡ്-2022 വര്‍ഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.

ഇ.കെ നായനാര്‍ കേരള നിയമസഭാ മാധ്യമ അവാര്‍ഡിനു മാതൃഭൂമി ഡോട്ട്‌കോം സബ്എഡിറ്റര്‍ നിലീന അത്തോളി അര്‍ഹയായി. 2021ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തള്ളരുത് ഞങ്ങള്‍ എസ്എംഎ രോഗികളാണ് എന്ന ലേഖന പരമ്പരക്കാണ് അവാര്‍ഡ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന ദുരിതങ്ങളും സങ്കടങ്ങളും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു പരമ്പര.

sameeksha-malabarinews

പത്രപ്രവര്‍ത്തക മികവിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ്, രാംനാഥ് ഗോയങ്കെ അവാര്‍ഡ്, നാഷനല്‍ മീഡിയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദന്‍ യുവ മാധ്യമപ്രതിഭാ പുരസ്‌ക്കാരം , ലാഡ്‌ലി മീഡിയ പുരസ്‌ക്കാരം,വി.കെ മാധവന്‍കുട്ടി അവാര്‍ഡ്,എസ്ബിടി മീഡിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നിലീനക്ക് ലഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി സ്വദേശിയായ അത്തോളി നാരായണന്‍ മാഷുടെയും ശൈലജയുടെയും മകളാണ് നിലീന അത്തോളി. ഗൗതം ആണ് ഭര്‍ത്താവ്. മകള്‍ നിതാര.

അച്ചടി മാധ്യമ വിഭാഗത്തില്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് എം.ബി. സന്തോഷ്, മെട്രോ വാര്‍ത്ത (മലയാളത്തെ തോല്‍പ്പിക്കുന്ന മിടുക്കര്‍ എന്ന ലേഖനം), ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് നിലീന അത്തോളി, മാതൃഭൂമി (തള്ളരുത് ഞങ്ങള്‍ എസ്.എം.എ രോഗികളാണ് എന്ന പരമ്പര), ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് സുജിത്ത് നായര്‍, മലയാള മനോരമ (നടുത്തളം, നിയമസഭാ അവലോകനം) എന്നിവരും, ദൃശ്യ മാധ്യമ വിഭാഗത്തില്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ബിജു മുത്തത്തി, കൈരളി ന്യൂസ് (നാഞ്ചിനാടിന്റെ ഇതിഹാസം എന്ന പരിപാടി) ഇ.കെ നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് കെ. അരുണ്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് (ആനത്തോഴര്‍ എന്ന പരിപാടി) എന്നിവരും അര്‍ഹരായി. 50,000 രൂപയം പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

ശശികുമാര്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ്, ചെയര്‍മാന്‍ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം) ചെയര്‍മാനും സിബി കാട്ടാമ്പള്ളി, ആര്‍. പാര്‍വ്വതി ദേവി, എന്‍.പി. ഉല്ലേഖ്, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 22ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!