സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടില്‍ വെച്ച് നടത്തിയ ‘നീലാംബരി’ കലോത്സവത്തില്‍ ചങ്ങാതിക്കൂട്ടം കലാപരിപാടികള്‍ സീരിയല്‍ താരം അഖിന്‍ എംകെ ഉദ്ഘാടനം ചെയ്തു.
സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നും പരിധികളില്ലാത്ത ഇച്ഛാശക്തി കൊണ്ട് നിര്‍മ്മിച്ച കൗതുകവസ്തുക്കളുടെ ‘അറിവരങ്ങ്’ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ പി കെ തങ്ങള്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സത്യഭാമ ടീച്ചര്‍ക്ക് സ്റ്റാഫ് കൂട്ടായ്മയുടെ സ്‌നേഹാദരവും നല്‍കി.
അധ്യക്ഷ സ്ഥാനം പിടിഎ പ്രസിഡന്റ് അബ്ദുല്‍ റഫീഖ് സര്‍, സ്വാഗതം ഹെഡ്മിസ്ട്രസ് സത്യഭാമ ടീച്ചര്‍, ആശംസ സാജിറ ടീച്ചര്‍, രാഗിണി ടീച്ചര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഷംസിയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




