
എന്‍സിസിയുടെ കേരള – ലക്ഷദ്വീപ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായ മേജര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം വാര്‍ഷിക അഡ്മിനിസ്‌ട്രേറ്റീവ് പരിശോധനയുടെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള ഗ്രൂപ്പ് ആസ്ഥാനം സന്ദര്‍ശിച്ചു. കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം ആര്‍ സുബോധ് ജ അദ്ദേഹത്തെ സ്വീകരിച്ചു.
എന്‍സിസി ഗ്രൂപ്പിന്റെയും യൂണിറ്റുകളുടെയും പ്രവര്‍ത്തനപരവും ഭരണപരവുമായ വശങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കേഡറ്റുകള്‍, ഓഫീസര്‍മാര്‍, ഇന്‍സ്ട്രക്ഷണല്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരെ അഭിസംബോധന ചെയ്ത മേജര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം ദേശീയ, ഡയറക്ടറേറ്റ് തലത്തില്‍ നടന്ന വിവിധ പരിശീലനങ്ങളിലും മത്സരങ്ങളിലും ഗ്രൂപ്പ് കാഴ്ച വച്ച മികച്ച പ്രകടനത്തിന് അവരെ അഭിനന്ദിച്ചു.
കേഡറ്റുകളുമായും എഎന്‍ഒമാരുമായും അദ്ദേഹം സംവദിക്കുകയും ജീവിതത്തിലെ മികവിനായി പരിശ്രമിക്കാനും സ്വപ്നങ്ങള്‍ കൈവിടാതെ പിന്തുടരാനും അവരെ പ്രചോദിപ്പിക്കയും ചെയ്തു. കോഴിക്കോട് ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, അതിന്റെ കീഴിലുള്ള യൂണിറ്റുകള്‍, തേഞ്ഞിപ്പാലത്തെ ഗ്രൂപ്പ് പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ജനറല്‍ ഓഫീസര്‍ എത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




