
കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ പ്രതികളെ വെറുതെ വിട്ടു. കേസിലെ ഒന്നാംപ്രതി തടിയന്ടവിടെ നസീർ കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇരട്ട സ്ഫോടനക്കേസിലെ പ്രതികളും എൻ ഐ എയും നൽകിയ അപ്പീലുകളിൽ ആണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി തടിയന്ടവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. തടിയന്ടവിടെ നസീർ 3 ജീവപര്യന്തം ഷഫാസിന് ഇരട്ട ജീവപര്യന്തം തടവിനും ആണ് എൻഐഎ കോടതി ശിക്ഷിച്ചിരുന്നത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്
2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത് 2009 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നതുമാണ് പ്രതികളുടെ വാദം.
കേസിലെ മൂന്നാം പ്രതി അബ്ദുൽ ഹാലിം, ഒമ്പതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ടുപേരുടെ അടക്കം മൂന്ന് പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല. 2006 മാർച്ച് മൂന്നിന് കോഴിക്കോട് ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2009 എന്ന ഏറ്റെടുക്കുകയായിരുന്നു




