തിരൂരങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി ; ചെമ്മാട് പരപ്പനങ്ങാടി റോട്ടിൽ പന്താരങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. താനൂർ ചിറക്കൽ സ്വദേശി ഗോകുലി (23) നാണ് പരിക്കറ്റത്. ബസുമയി ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലുമിടിച്ചു.

ഗോകുലിനെ തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് അപകടം.

Share news
error: Content is protected !!
Scroll to Top