
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഇന്നലെ രാത്രിയിൽ ധനുവച്ചപുരത്താണ് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തിയത്. രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.
കോളേജിലേക്കും ഡ്രൈവിംഗ് സ്കൂളിലേക്കും പെട്രോൾ ബോംബുകൾ വലിച്ചെറിയുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയുമായിരുന്നു. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ച് എറിഞ്ഞ് ഭീതി പരത്തുകയും കോളേജിനു മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങളും തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് പിടിയിലായതാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




