
ട്വിറ്ററിനെതിരെ ആരോപണവുമായി രാഹുൽഗാന്ധി. അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്ര നീക്കത്തിന് ട്വിറ്റർ കൂട്ടുനിൽക്കുന്നുവെന്ന് രാഹുൽഗാന്ധി ആരോപിച്ചു. തന്റെ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ട്വിറ്റർ നിയന്ത്രിക്കുന്നു .
ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്റർ സി ഇ ഒ ക്ക് രാഹുൽഗാന്ധി കത്തയച്ചു. കേന്ദ്ര സർക്കാരിൻറെ സമ്മർദ്ദം കാരണം ഫോളോവേഴ്സിനെ എണ്ണം പരിമിതപ്പെടുത്തുന്നു എന്നാണ് പരാതി. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതൊന്നും രാഹുൽഗാന്ധി ആരോപിച്ചു.
ആരോപണങ്ങളിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തെത്തി. പിന്തുടരുന്നവരുടെ എണ്ണത്തിൽ ഏറ്റ കുറച്ചിൽ ഉണ്ടാവാമെന്ന് ട്വിറ്റർ മറുപടി നൽകി. തിരിമറികൾക്കെതിരെ കർശന നിലപാടാണ് ട്വിറ്ററിന് എന്നും കൂട്ടി ചേർത്തു.




