വിവാഹമോചന ഗോസിപ്പുകള്‍ക്ക് ഇത് മറുപടി; ചിത്രം പങ്കുവെച്ച് നയന്‍താര

സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, അടുത്തിടെ, നടിയും ഭര്‍ത്താവ് വിക്കിയും തമ്മില്‍ പിരിയുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. നയന്‍താര അടുത്തിടെ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് വൈറലായതോടെയാണ് ഇരുവരും പിരിയുന്നു എന്ന് ഗോസിപ്പുകള്‍ വന്നത്. ‘ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോള്‍ വിവാഹം ഒരു തെറ്റാവുകയാണ്. നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി,’ എന്നാണ് ആ പോസ്റ്റില്‍ കുറിച്ചിരുന്നത്.

ഗോസിപ്പുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും. അടുത്തിടെ, ഒരു രസകരമായ ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ ഷെയര്‍ ചെയ്ത താരം ഇങ്ങനെ കുറിച്ചു: ‘നിങ്ങളുടെ കിറുക്കന്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതാണ് ഞങ്ങളുടെ റിയാക്ഷന്‍.’ പുതിയ ചിത്രത്തില്‍, തലക്ക് കൈവച്ച് നിലത്തു കിടക്കുന്ന വിക്കിയെയും, ഭര്‍ത്താവിന്റെ മേലെ കേറി ഇരുന്ന് രണ്ടു കൈയും മുഖത്ത് വച്ച് അവിശ്വസനീയതയോടെ നോക്കുന്ന നയന്‍താരയെയും കാണാം.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, നയന്‍താരയുടെ സോഷ്യല്‍ മീഡിയയില്‍ വന്നു എന്ന് പറയപ്പെടുന്ന ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള പോസ്റ്റ്, ഫേക്ക് ആണ്. നടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്ന ആരോ സൃഷ്ടിച്ച ഒരു ഗോസിപ്പ് മാത്രമാണ് അതെന്നും, നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തന്റെ ഭര്‍ത്താവിനും, മക്കളായ ഉലകിനും ഉയിരിനും ഒപ്പം, ഒരു ചെറിയ വെക്കേഷന്‍ ആസ്വദിക്കുകയാണ് നയന്‍താര ഇപ്പോള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top