
കോഴിക്കോട് : താമരശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്.
താമരശ്ശേരി അമ്പലമുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.
അരീക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിന്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




