HIGHLIGHTS : Nayanthara and Vignesh Sivan got married

ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ എന്ന് എഴുതി വിവാഹ ഫോട്ടോ വിഘ്‍നേശ് ശിവൻ പങ്കുവെച്ചിരിക്കുകയാണ്.
മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകിയാല്‍ മാത്രമേ വിവാഹ ഹാളിലേക്ക് കടക്കാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന്‍റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇതിനകം ഇന്‍റര്‍നെറ്റില്‍ തരംഗമായി.

സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് വിവരം. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.