പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ യുവത 28-ാം ഡിവിഷനില്‍ നിന്നും SSLC, പ്ലസ് ടു വിജയികളായ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മേഖല സമിതി സംഘടിപ്പിച്ച ദിശ ബോധവത്ക്കരണ ക്ലാസ്സും വായനശാലയില്‍ വെച്ചു നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു.
അധ്യാപകനും പ്രഭാഷകനുമായ കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. യുവത പ്രസിഡണ്ട് പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മേഖല സമിതി ചെയര്‍മാന്‍ സനില്‍ നടുവത്ത്, കണ്‍വീനര്‍ അശോകന്‍ എം.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.മനീഷ് കെ.പി സ്വാഗതവും വായനശാല സെക്രട്ടറി സ്മിത സദാനന്ദന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




