
പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാലയുടെ ബാലവേദി വിഭാഗം കുട്ടികള്‍ സ്വരൂപിച്ച ഇരുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലപ്പുറം ജില്ല കളക്റ്റര്‍ വി.ആര്‍ വിനോദ് ബാലവേദി കുട്ടികളില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി.
ബാലവേദി അംഗം ആവണി മുന്നോട്ട് വെച്ച വയനാടിനൊരു കൈത്താങ്ങ് എന്ന ആശയം ബാലവേദിയിലെ മറ്റു കുട്ടികള്‍ ആവേശപൂര്‍വം ഏറ്റെടുക്കുകയായിരുന്നു.
ബാലവേദി അംഗങ്ങളായ പി.അനാമിക, കെ.ഋതു, അഗ്രിമ കൃഷ്ണ, കെ.ആവണി, അനാമിക പ്രശാന്ത് എന്നിവര്‍ക്കൊപ്പം വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത്, സെക്രട്ടറി കെ.ബി സ്മിത, കേലച്ചംകണ്ടി രാജീവന്‍, കെ. ശീതള എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




