ബ്രോക്കോളി മുട്ട തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍ :

ബ്രോക്കോളി – 1
മുട്ട – 3 എണ്ണം
തേങ്ങ ചിരകിയത് – ഒരു പിടി
ചെറിയ ഉള്ളി ചതച്ചത് – 7
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത – 2
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/ 4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം :-

ബ്രോക്കോളി ഓരോരോ അല്ലി ആയി മുറിച്ചെടുത്ത് നന്നായി കഴുകി, ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത ചൂട് വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കുക . ശേഷം വെള്ളത്തില്‍ നിന്നും മാറ്റി ഓരോ അല്ലിയും ചെറുതായി അരിഞ്ഞെടുക്കുക . മുട്ട ഉപ്പും കുരുമുളക്‌പൊടിയും ചേര്‍ത്ത് അടിക്കുക

ഒരു ചീനച്ചട്ടിയിലോ നോണ്‍ പാനിലോ എണ്ണ ചൂടാക്കി ചെറിയ ഉള്ളി ചതച്ചതും പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും കൂടി നന്നായി വഴറ്റിയെടുക്കുക . ഇതിലേക്ക് മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചിരകിയ തേങ്ങയും ചേര്‍ത്ത് ചൂടാക്കുക . ഇതിലേക്ക് അരിഞ്ഞെടുത്തു വച്ചിരിക്കുന്ന ബ്രോക്കോളി ചേര്‍ത്ത് പച്ചമണം മാറും വരെ നന്നായി വാട്ടിയെടുക്കുക. ബ്രോക്കോളി നന്നായി വാടി പാകമായാല്‍ ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്തടിച്ച് വച്ച മുട്ട ചേര്‍ത്ത് ചിക്കിയെടുക്കുക. ഇതോടെ ബ്രോക്കോളി മുട്ട തോരന്‍ തയ്യാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top