![]()
ചേര്‍ത്തല: ആലപ്പുഴയില്‍ തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന യുവതി മരിച്ചു.സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസ് എടുത്തു. ചേര്‍ത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസില്‍ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയന്‍ ബാങ്ക് റിട്ട. മാനേജര്‍ ജയാനന്ദന്റേയും മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധ ചെടിയെന്ന് കരുതി തുമ്പച്ചെടി ഉപയോഗിച്ച് യുവതി തയ്യാറാക്കിയ തോരന്‍ കഴിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 3ന് ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ദുവിന്റെ മൃതദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



