പരപ്പനങ്ങാടി: പൊതുപ്രവര്‍ത്തകനായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല ഏര്‍പ്പെടുത്തിയ രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക നവജീവന്‍ പുരസ്‌ക്കാരം പ്രശസ്ത മാധ്യമ പ്രവര്‍ത്തക നിലീന അത്തോളിക്ക്.
സാംസ്‌ക്കാരിക പ്രവര്‍ത്തക ഡോ.ടി.വി സുനീത ടീച്ചര്‍ അധ്യക്ഷയായ റഫീഖ് മംഗലശ്ശേരി, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന കമ്മറ്റിയാണ് നിലീന അത്തോളിയെ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തത്.
ഇരുപതിനായിരം രൂപയും നവജീവന്‍ ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. പുരസ്‌ക്കാരദാന ചടങ്ങ് വൈകാതെ നടക്കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



