കുട്ടികള്‍ക്കായി നാടകക്കളരി സംഘടിപ്പിച്ചു

പരപ്പനങ്ങാടി:ബാലവേദി കുട്ടികള്‍ക്കായി നവജീവന്‍ വായനശാല നാടകക്കളരി സംഘടിപ്പിച്ചു.
നാടകപ്രവര്‍ത്തകനും അധ്യാപകനുമായ ജനില്‍ മിത്ര ക്യാമ്പിന് നേതൃത്വം നല്‍കി.

ബാലവേദി പ്രസിഡണ്ട് ആവണി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട്
സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാടകപ്രവര്‍ത്തകരായ ഷെറില്‍, ഡോ.ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വായനശാല സെക്രട്ടറി സ്മിത സദാനന്ദന്‍ നന്ദി പറഞ്ഞു.നാടകക്കളരിക്ക് ചിറക് എന്ന പേര് നിര്‍ദ്ദേശിച്ച അനാമികക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. 25 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top