നവജീവന്‍ റേഡിയോ ലോഗോ പ്രകാശനം നടന്നു

HIGHLIGHTS : Navajeevan Radio logo launch held

പരപ്പനങ്ങാടി:നവജീവന്‍ വായനശാല വനിത വേദിയുടെ നവജീവന്‍ റേഡിയോ എന്ന പരിപാടിയുടെ ലോഗോ പ്രകാശനം നടന്നു. വായനശാല പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി ലോഗോ പ്രകാശനം നിര്‍ച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

വായനയിലേക്ക് വനിതവേദി അംഗങ്ങളെ കൂടുതലായി അടുപ്പിക്കുക, പുസ്തകങ്ങളെ അറിയുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് നവജീവന്‍ വായനശാല വനിതാവേദി നവജീവന്‍ റേഡിയോ എന്നപേരില്‍ ഒരു പുതിയ വാട്‌സപ്പ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

വനിതാവേദി സെക്രട്ടറി ശീതള സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതവേദി വൈസ് പ്രസിഡണ്ട് ഷര്‍ബിന്‍ നന്ദി പറഞ്ഞു. വനിതവേദി പ്രസിഡണ്ട് സിമി നടുവത്ത് രാജശ്രീയുടെ നോവലായ ‘കല്യാണിയെന്നും ദാക്ഷണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ അംഗങ്ങള്‍ക്കായി വായിച്ചു. നവജീവന്‍ റേഡിയോ എന്ന പേര് ഗ്രൂപ്പിന് നിര്‍ദ്ദേശിച്ച വനിതവേദി കണ്‍വീനര്‍ സരിതയെ ചടങ്ങില്‍ ആദരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!