നവജീവന്‍ പരപ്പനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

പരപ്പനങ്ങാടി: നവജീവന്‍ വായനശാല ‘നവജീവന്‍ പരപ്പനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’ ഫെബ്രുവരി 8 ഞായറാഴ്ച പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുബൈദ ടീച്ചറെ സംഘാടക സമിതി ചെയര്‍ പേഴ്‌സണായും വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരിയെ ജനറല്‍ കണ്‍വീനറായും തെരെഞ്ഞെടുത്ത് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊപ്പം പ്രദേശത്തുള്ള എഴുത്തുകാരും ‘NLF’ എന്ന് പേരിട്ടിരിക്കുന്ന നവജീവന്‍ പരപ്പനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഒരുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം വൈകീട്ട് കലാപരിപാടിയോടെ സമാപിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top