റെയില്‍വേ വഴി അടച്ചതോടെ ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി എ.കെ.പി.എ വാട്‌സാപ്പ് കൂട്ടായ്മയുടെ താല്‍കാലിക നടപ്പാലം

പരപ്പനങ്ങാടി :കാലങ്ങളായി തങ്ങള്‍ നടന്നുപോയിരുന്ന വഴി റെയില്‍വേ അടച്ചതോടെ കുന്നപ്പള്ളി പ്രദേശത്തുകാരുടെ യാത്ര ദുരിതത്തിലാവുകയായിരുന്നു. സമീത്തെ വിദ്യാലയമായ അരിയല്ലൂര്‍ മാധവാനന്ദ വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇതുവഴിയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. ഇവര്‍ക്കെല്ലാം ആശ്വാസമായിരിക്കുകയാണ്
പ്രദേശത്തെ മുപ്പത്തി അഞ്ചോളം വരുന്ന അംഗങ്ങള്‍ അടങ്ങിയ
എ.കെ.പി.എ വാട്‌സാപ്പ് കൂട്ടായ്മ ഒറ്റ ദിവസം കൊണ്ട് പണിത താല്‍ക്കാലിക നടപ്പാലം.

കുന്നപ്പള്ളി ലൈബ്രറി റോഡ് അവസാനിക്കുന്നിടത്തു ചെളി നിറഞ്ഞ പാടത്തു നേരത്തെ ഉണ്ടായിരുന്ന പാതി ഭാഗം പഞ്ചായത്തുവക നടപ്പാതക്ക് തുടര്‍ച്ചയായിട്ടാണ് നാട്ടുകാര്‍ നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേയോട് ചേര്‍ന്ന് നടപ്പാത അവസാനിക്കുന്ന ഭാഗത്ത് ഉപയോഗ ശൂന്യമായി കിടന്നിരുന്ന നിലവിലുള്ള കുന്നപ്പള്ളി ഓവുപാലം രണ്ടടി വീതിയില്‍ നടക്കാന്‍ പാകത്തില്‍ കല്ലുകള്‍ ഇട്ടുകൊണ്ടാണ് യാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യത്തിനായി ഓവുപാലം സഞ്ചാര യോഗ്യമാക്കിയിരിക്കുന്നത്. നടപ്പാത വന്നതോടെ റെയില്‍പാളം മുറിച്ചു കടന്നുള്ള അപകടയാത്ര ഒഴിവായതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാര്‍.

എ.കെ.പി.എ വാട്‌സാപ്പ് കൂട്ടായ്മ ഞായറാഴ്ച രാവിലെ 8 മണിയോടെ തുടങ്ങിയ പ്രവര്‍ത്തി രാത്രി 8 മണിയോടുകൂടി പൂര്‍ത്തിയാക്കുകയായിരുന്നു. ഓവുപാലത്തിലൂടെ സഞ്ചാര സൗകര്യം ഒരുക്കിയതിനു ശേഷം റെയില്‍പാളം മുറിച്ചു കടക്കരുതെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡും സംഘാടകര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍പാളം മുറിച്ചു കടക്കവേ ഒരു വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചിരുന്നു . ഇത്തരത്തിലുള്ള അപകടം ഒഴിവാക്കാനും വിദ്യാര്‍ഥികളുള്‍പ്പെടെ നാട്ടുകാരുടെ സുരക്ഷിതമായ സഞ്ചാര സൗകര്യം ഒരുക്കാനുമാണ് തങ്ങളുടെ വാട്‌സ്ആപ്പ് കൂട്ടായ്മ ഇത്തരമൊരു പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതെന്നും എ.കെ.പി.എ വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.

വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പണിത താല്‍കാലിക നടപ്പാതയുടെ ഔദ്യോഗിക ഉല്‍ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് മെമ്പര്‍മാരായ സൈനുല്‍ ആബിദ്,വിപി സഹീറ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .പരപ്പനങ്ങാടി മുനിസിപ്പല്‍ 5 ാം ഡിവിഷന്‍ കൗണ്‍സിലര്‍ കെ അബ്ദുല്‍കരീം ,4 ാം ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍പി സിക്കന്തര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top