നവജീവൻ വായനശാല പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരം കുമാർ സുനിൽ നിർവഹിച്ചു

പരപ്പനങ്ങാടി : നവജീവൻ വായനശാല സംഘടിപ്പിക്കുന്ന നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരം കുമാർ സുനിൽ നിർവഹിച്ചു.

2026 ഫെബ്രുവരി 8 ന് പരപ്പനങ്ങാടിയിൽ വെച്ചാണ് നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവെൽ നടക്കുന്നത്. വിവിധ എഴുത്തുകാർ ,സാഹിത്യ സാംസ്കാരിക പ്രവർത്തകർ, കലാകാരൻമാർ എന്നിവർ ഫെസ്റ്റി വെലിൽ പങ്കെടുക്കും.

ലോഗോ പ്രകാശന ചടങ്ങിൽ വായനശാല വനിതാവേദി സെക്രട്ടറി ശീതള .കെ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശേരി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ,സതീഷ് തോട്ടത്തിൽ, അശോകൻ എന്നിവർ സംസാരിച്ചു മനീഷ് കെ.പി നന്ദി പറഞ്ഞു.ലോഗോ ഡിസൈൻ ചെയ്തത്
ബിനീഷ് കെ പുരക്കലാണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top