HIGHLIGHTS : Navajeevan Library organized a Christmas and New Year celebration program
പരപ്പനങ്ങാടി:നവജീവന്‍ വായനശാല ക്രിസ്തുമസ് പുതുവര്‍ഷാഘോഷ പരിപാടി
‘പുതുപ്പിറവി’ ആഘോഷിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കി പൂര്‍ണമായും കടലാസുകള്‍ മാത്രമുപയോഗിച്ച് വായനശാലയുടെ മുറ്റം അലങ്കരിച്ച് വിവിധ പരിപാടികളോടെയാണ് ആഘോഷം നടന്നത്.
വനിതാവേദിയിലെ അംഗങ്ങളും ബാലവേദിയിലെ കുട്ടി കൂട്ടുകാരും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചത്.
വനിതാവേദി സെക്രട്ടറി ജംഷീന അധ്യക്ഷയായ ചടങ്ങില്‍ ടെല്‍മി സ്വാഗതം പറഞ്ഞു. വിനോദ് തള്ളശ്ശേരി ആശംസകൾ അറിയിച്ചു. റഹിയാനത്ത് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു