Section

malabari-logo-mobile

പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിത ഉപയോഗം ശീലമാക്കണം;മന്ത്രി ഡോ. കെ.ടി ജലീല്‍

HIGHLIGHTS : മലപ്പുറം: പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിത ഉപഭോഗം ശീലമാക്കി അവ വരും തലമുറയ്ക്ക് കൂടി ലഭ്യമാക്കാന്‍ വര്‍ത്തമാനകാല സമൂഹം തയ്യാറാവണമെന്ന് തദേശ സ്വയംഭരണ ...

മലപ്പുറം: പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിത ഉപഭോഗം ശീലമാക്കി അവ വരും തലമുറയ്ക്ക് കൂടി ലഭ്യമാക്കാന്‍ വര്‍ത്തമാനകാല സമൂഹം തയ്യാറാവണമെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ വരള്‍ച്ച നിവാരണ പദ്ധതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തു കടന്നുകയറ്റമാണ് കൊടും വരള്‍ച്ചയുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാവുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മഴക്കാലത്ത് കിണര്‍ റീചാര്‍ജിങ് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ ഓരോ വ്യക്തിയും നടത്തണം. പുനരുല്‍പാദനം സാധ്യമായതും അല്ലാത്തതുമായ പ്രകൃതി വിഭവങ്ങള്‍ ഭൂമുഖത്ത് മനുഷ്യ സമൂഹം നിലനില്‍ക്കുന്നിടത്തോളമുള്ള ഉപയോഗത്തിനുള്ളതാണ്. ആര്‍ത്തിയോടെ ചൂഷണം ചെയ്ത് ഇവ ഇല്ലാതാക്കുത് വരും തലമുറയോട് ചെയ്യു അനീതിയാണ്. ഇന്ന് കുടിവെള്ളം പണം കൊടുത്ത് വാങ്ങിയാണ് നാം ഉപയോഗിക്കുതെങ്കില്‍ അതിവിദൂരമല്ലത്ത ഭാവിയില്‍ ശ്വസിക്കാനുള്ള വായുവും പണം നല്‍കി വാങ്ങേണ്ട സാഹചര്യമുണ്ടാവും. ദീര്‍ഘ വീക്ഷണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച തടയുതിനുള്ള സാങ്കേതിക സഹായം ഡല്‍ഹി ഐ.ഐ.ടി ഉടന്‍ ലഭ്യമാക്കും. ചോര്‍ച്ച തടഞ്ഞ് ജലം സംഭരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തി നിര്‍മ്മാണം വെറും ഏഴ് ശതമാനം മാത്രമാണ് കേരളത്തില്‍. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കൂടുതലാണ്. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് തൊഴിലുറപ്പ് പദ്ധതിയില്‍ 12000 കോടി രൂപയാണ് കേരളത്തില്‍ ചെലവഴിച്ചത്. ആസ്തി വികസനം 40 ശതമാനമാക്കി വര്‍ദ്ധിപ്പിക്കു തരത്തില്‍ നിയമാനുസൃതം ഏറ്റെടുത്ത് ചെയ്യാവു പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കണം. സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകരമാവു തരതതിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. പദ്ധതികള്‍ നടപ്പാക്കാതിരിക്കാനും ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളുമല്ല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിുണ്ടാവേണ്ടതെും മന്ത്രി പറഞ്ഞു.
വറ്റി വരണ്ട പുഴകളും തോടുകളും മാലിന്യം തള്ളാനുള്ള ഇടങ്ങളായി മാറ്റിയിരിക്കുന്നു. ഇത് മനുഷ്യ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വരള്‍ച്ചാ നിവാരണ പദ്ധതി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റികിന്റെ വന്‍തോതിലുള്ള ഉപയോഗം സൃഷിടിക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ കൂടുതലാണ്. പ്രകൃതി സംരക്ഷണം ഏതെങ്കിലും സംഘടനകളുടെയോ സര്‍ക്കാരിന്റെയോ മാത്രം കടമയല്ല. ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജല സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഡി.ഡബ്ലിയു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.ജെ. ജോസഫ്, തിരൂര്‍ ആര്‍.ഡി.ഒ സുഭാഷ്. ടി.വി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. അരുണ്‍. ജെ.ഒ, സി. അബ്ദുല്‍ റഷീദ്, ദാരിദ്യ നിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!