Section

malabari-logo-mobile

ദേശീയപാതയുടെ 45 മീറ്റര്‍ വികസനത്തിനെതിരെ ഇരകളുടെ സമരങ്ങള്‍ ശക്തമാകുന്നു

HIGHLIGHTS : കോട്ടക്കല്‍ : ദേശീയ പാത 17 ന്റൈ വീതി 45 മീറ്ററാക്കി വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

nh foto
കോട്ടക്കല്‍ : ദേശീയ പാത 17 ന്റൈ വീതി 45 മീറ്ററാക്കി വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കിടപ്പാടമടക്കമുള്ള ഭൂമി നഷ്ടപ്പെടുന്നവരാണ്‌ പ്രതിഷേധസ്വരവുമായി രംഗത്തെത്തിയത്‌. ഇന്ന്‌ പുത്തനത്താണിയി്‌ല്‍ നടന്ന എന്‍എച്ച്‌ ആക്ഷന്‍ കൗണ്‍സലിന്റെ നേതൃയോഗമാണ്‌ നിരവധി സമരപരിപാടികള്‍ ആലോചിക്‌ുന്നത്‌.

യോഗം ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ ഡോ ആസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. സര്‍ക്കാരിന്റെ 45 മീറ്റര്‍ തീരുമാനം ഇരകളെ തെരുവിലേക്ക്‌ വലിച്ചെറിയുന്നതി്‌ന്‌ വേണ്ടിയാണെന്നും ആ നീക്കത്തെ ജീവന്‍ കൊടുത്തും ചെറുക്കുമെന്നും ആസാദ്‌ പറഞ്ഞു. നിര്‍മ്മിക്കേണ്ടി വരിക ഇരകളുടെ ടൂള്‍ബൂത്തായിരിക്കുമെന്നും ആസാദ്‌ ഓര്‍മ്മപ്പെടുത്തി.

sameeksha-malabarinews

മോശം ധനസ്ഥിതിയുള്ള സര്‍ക്കാര്‍ ഇനി നഷ്ടപരിഹാരമായി 12500 കോടി രൂപ നല്‍കുമെന്ന്‌ പറയുന്നത്‌ വിശ്വാസയോഗ്യമല്ലെന്നു ആസാദ്‌ പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചേലേമ്പ്ര, മൂന്നിയൂര്‍, കക്കാട്‌, വെന്നിയൂര്‍, പാലച്ചിറമാട്‌ സ്വാഗതമാട്‌, രണ്ടത്താണ്‌, പുത്തനത്താണ്‌, വെട്ടിച്ചിറ, മൂടാല്‍ കുറ്റിപ്പുറം , ഐങ്കലം, വെളിയങ്കോട്‌, പാലപ്പെട്ടി എന്നവിടങ്ങളില്‍ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചു.

പുത്തനത്താണ്‌ വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ അബൂലൈസ,്‌ ഉസ്‌മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!