Section

malabari-logo-mobile

കായിക ദേശീയോത്സവത്തിന്‌ അനന്തപുരിയില്‍ തുടക്കം

HIGHLIGHTS : വര്‍ണ്ണകാഴ്‌ചകളാല്‍ മനം നിറച്ച്‌ മലയാളമണ്ണില്‍ 35ാം ദേശീയ കായികോത്സവത്തിന്‌ പ്രൗഢഗംഭീര തുടക്കം. അനന്തപുരിയില്‍ ശനിയാഴ്‌ച സന്ധ്യക്ക്‌

national gamesതിരു വര്‍ണ്ണകാഴ്‌ചകളാല്‍ മനം നിറച്ച്‌ മലയാളമണ്ണില്‍ 35ാം ദേശീയ കായികോത്സവത്തിന്‌ പ്രൗഢഗംഭീര തുടക്കം. അനന്തപുരിയില്‍ ശനിയാഴ്‌ച സന്ധ്യക്ക്‌ ്‌ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പിടി ഉഷ, അഞ്‌ജു ബോബി ജോര്‍ജ്‌ എന്നിവരയെടക്കം പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഗെയിംസിന്‌ തിരികൊളുത്തി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൈമാറിയ ദീപശിഖ ഉഷയും അഞ്‌ജുവും ചേര്‍ന്നാണ്‌ മൈതാനത്ത്‌ തെളിയിച്ചത്‌. അത്യാധുനികരീതിയില്‍ കാര്യവട്ടത്ത്‌ നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ ചടങ്ങ്‌ വീക്ഷിക്കാന്‍ പതിനായിരങ്ങളാണ്‌ എത്തിയത്‌.

sameeksha-malabarinews

കേരളത്തിന്റെ സാസംക്കാരിക തനിമ വിളച്ചോതുന്ന അതിഗംഭിരമായ പരിപാടികളാണ്‌ ഉദ്‌ഘാടനചടങ്ങകളുടെ ഭാഗമായി നടന്നത്‌. നടന്‍ മോഹന്‍ലാലിന്റെ നേതൃത്തില്‍ നൂറു കണക്കിന്‌ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ സംഗീത ദൃശ്യവിരുന്ന്‌ ലാലിസം കാണികളുടെ മനം നിറച്ചു. മട്ടന്നുര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 101 കലാകാരന്‍മാര്‍ അവതരിപ്പിച്ച ചെണ്ടവാദ്യത്തിനൊപ്പം കാണികളും പെരുത്തുകയറി.

ഗംഭീര കരിമരുന്ന്‌ പ്രയോഗവും നടന്നിരുന്നു. ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ കായികതാരങ്ങള്‍ക്ക്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

നാഷണല്‍ ഗെയിംസിനോടനുബന്ധിച്ച്‌ പ്രദര്‍ശനവള്ളംകളി സംഘടിപ്പിക്കും
നാഷണല്‍ ഗെയിംസിന്റെ ‘ഭാഗമായി എത്തിച്ചേരുന്ന ആയിരത്തോളം കളിക്കാര്‍ക്കും ഒഫിഷ്യല്‍സിനും കായികാസ്വാദകര്‍ക്കും നാടിന്റെ സംസ്‌കാരവും ആലപ്പുഴയുടെ വള്ളംകളിപ്പെരുമയും പരിചയപ്പെടുത്താന്‍ നെഹ്‌റു ട്രോഫി വള്ളംകളി സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രദര്‍ശനവള്ളംകളി സംഘടിപ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!