മലപ്പുറം: സകല പ്രതിഷേധങ്ങളെയും അവഗണിച്ച് ഇന്ധന വില ദിനംപ്രതി ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തിനെതിരെ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാതല ഉല്‍ഘാടനം കക്കാട് ദേശീയ പാതയിലെ ഭാരത് പെട്രോള്‍ സ്റ്റേഷന് മുമ്പില്‍ എന്‍.വൈ.എല്‍ സംസ്ഥാന സിക്രട്ടറി ഷാജി ഷമീര്‍ പാട്ടശ്ശേരി നിര്‍വ്വഹിച്ചു. ഐഎന്‍എല്‍ മലപ്പുറം ജില്ലാ ജനറല്‍സിക്രട്ടറി സിപി അന്‍വര്‍ സാദത്ത്, സിക്രട്ടറിയേറ്റ് അംഗം എന്‍പി ഷംസു, പി അബ്ദുല്‍കരീം, പിവി ഷംസു, ഷൈജല്‍ വലിയാട്ട് എന്നിവര്‍ പ്രസംഗിച്ചു.
എന്‍.വൈ.എല്‍ ജില്ലാ കമ്മിറ്റി ജില്ലയില്‍ നാലു കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.




