ദേശീയ ഐ.ടി ഫെസ്റ്റ് -ഇന്‍സൈറ്റ് 2കെ19- ന് തുടക്കമായി

കമ്പ്യൂട്ടര്‍ പഠനമേഖലയിലെ വിദ്യാര്‍ത്ഥികളുടെ ദേശീയ ഐ.ടി ഫെസ്റ്റ് -ഇന്‍സൈറ്റ് 2കെ19- വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് യു.എല്‍.ടി.എസ് സീനിയര്‍ ആര്‍ക്വിടെക്റ്റ് സനത് ബട്ട് മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.മനോഹരന്‍, ഡോ.പി.ടി.രാമചന്ദ്രന്‍, ഡോ.കെ.മുഹമ്മദ് ഹനീഫ, പി.എം.സിന്ധു എന്നിവര്‍ സംസാരിച്ചു. ഡോ.വി.എല്‍.ലജീഷ് സ്വാഗതവും പി.മഹേഷ്കുമാര്‍ നന്ദിയും പറഞ്ഞു. അക്കാദമിക് സെമിനാറുകള്‍, ശില്‍പശാലകള്‍, സാങ്കേതിക മത്സരങ്ങള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമാണ്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പിന്‍റെയും സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‍റെയും ആഭിമുഖ്യത്തിലാണ് ഐ.ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 12-ന് സമാപിക്കും.

Related Articles