മത്സ്യ കര്‍ഷകരെ ആദരിച്ചുകൊണ്ട് ദേശീയ മത്സ്യ കര്‍ഷക ദിനം

വള്ളിക്കുന്ന് : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ദേശീയ മത്സ്യ കര്‍ഷക ദിനാചരണവും മികച്ച മത്സ്യ കര്‍ഷകരെ ആദരിക്കുകയും ചെയ്തു. വള്ളിക്കുന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിദ കെ ടി ഉദ്ഘാടനം നിര്‍വഹിക്കുകയും വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിസ്ന വി സ്വാഗതവും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ പ്രജീഷ് പി മത്സ്യകര്‍ഷക ദിന സന്ദേശവും നല്‍കി.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മികച്ച 5 മത്സ്യകര്‍ഷകരായ ബാലകൃഷ്ണന്‍ K. K, (വള്ളിക്കുന്ന് ), മുഹമ്മദ് കെര്‍ളോട്ടില്‍(തേഞ്ഞിപ്പാലം ), ലിജേഷ് A K (പരപ്പനങ്ങാടി ), മൂസക്കോയ തൊട്ടിയില്‍ (പെരുവള്ളൂര്‍ ), വേലായുധന്‍ വി (തേഞ്ഞിപ്പാലം ) എന്നീ കര്‍ഷകരെ ആദരിച്ചു. പ്രസ്തുത പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി ഒടിയില്‍ പീച്ചു, വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടശ്ശേരി, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  സെറീന ഹസീബ്,  ജമീല ആലിപ്പറ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ബാബുരാജ് പോക്കടവത്ത്, അനീഷ് വലിയാട്ടൂര്‍, സതി തോട്ടുങ്ങല്‍,വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ രാധ AK, ആരോഗ്യ ചെയര്‍പേഴ്‌സണ്‍  സിന്ധു AP, ക്ഷേമ കാര്യ ചെയര്‍മാന്‍  PM ശശികുമാര്‍ മാസ്റ്റര്‍, മത്സ്യ മേഖല കണ്‍വീനര്‍ സുനിലത്ത് ആബിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ സാറാബി MK നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു. ഫിഷറീസ് എന്യൂമറേറ്റര്‍ അശ്വിന്‍, പ്രമോട്ടര്‍മാരായ അഷ്റഫ് UP, രാധിക PK എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top