HIGHLIGHTS : National Film Award; Best Film Attam, Actor Rishabh Shetty, Actress Nithya Menon
70 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഋഷഭ് ഷെട്ടി. മികച്ച നടിമാര്‍ നിത്യ മേനനും,മാനസി പരേഖുമാണ്. തിരിച്ചിത്രമ്പലം എന്ന ചിത്രത്തിനാണ് നിത്യ മേനനും, കച്ച് എക്‌സ്പ്രസിന് മാനസി പരേഖിനും അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രമായി മലയാള ചിത്രമായ ‘ആട്ടം’സ്വന്തമാക്കി.മികച്ച എഡിറ്റിംഗ് ആട്ടം,
മികച്ച തിരക്കഥ ആട്ടം
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു.
സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു.
കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.,മികച്ച ഹിന്ദി ചിത്രം :ഗുല്‍മോഹര്‍,മികച്ച തെലുങ്ക് ചിത്രം കാര്‍ത്തികേയ 2.