HIGHLIGHTS : 1st class student drowned in pool and died
തിരൂര്‍: താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എല്‍.പി.സ്‌കുളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന എം.വി.മുഹമ്മദ് ഷെഹ്‌സിന്‍ (6) കുളത്തില്‍ മുങ്ങി മരിച്ചു.
ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തില്‍ വീണാണ് മരണം സംഭവിച്ചത്.
പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകനാണ്.
അവധി ദിനത്തില്‍ കോട്ടത്തറയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഷെഹസിന്‍. മുഹമ്മദ് ഷാദില്‍ സഹോദരനാണ്
ഷെഹ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച ഫാത്തിമ മാതാ എല്‍.പി സ്‌കൂളിന്
അവധിയായിരിക്കും.