HIGHLIGHTS : 54th State Film Awards Announced
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചു.
മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ആടു ജീവിതം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.ഉര്‍വ്വശി, ബീന ആര്‍ ചന്ദ്രന്‍ എന്നിവരെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉര്‍വ്വശി വാര്‍ഡ് നേടിയിരിക്കുന്നത്. തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലാണ് ബീന ആര്‍ ചന്ദ്രന്‍ അവാര്‍ഡ് നേടിയിരിക്കുന്നത്. മികച്ച സംവിധായകന്‍ ബ്ലസി(ആടുജീവിതം)
മികച്ച ബാലതാരം : തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ),മികച്ച അവലംബിത തിരക്കഥ – ബ്ലെസി (ആടുജീവിതം),
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) : ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍),മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍),
മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു),
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി (ആടുജീവിതം),
മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ റസാക്ക്
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.