HIGHLIGHTS : Natholy Thoran is easy to prepare and super tasty
നത്തോലി തോരന്‍ എളുപ്പത്തില്‍ സൂപ്പര്‍ ടേസ്റ്റില്‍ തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍
വെത്തല്‍/നത്തോലി- കാല്‍ കിലോ
ചെറിയുള്ളി – 4 എണ്ണം
വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ചമുളക്- 2
മഞ്ഞള്‍പ്പൊടി-ആവശ്യത്തിന്
മുളക് പൊടി- കാല്‍ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ഒരല്ലി
തേങ്ങ- കാല്‍കപ്പ്(ചിരകിയത്)
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ നത്തോലിയിലേക്ക് പച്ചമുളക്, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി ചതച്ചതും മറ്റ് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ച് അഞ്ചുമിനിറ്റ് റെസ്റ്റ് ചെയ്യാന്‍ വെക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് കുറച്ച് വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കുഴച്ചുവച്ചിരിക്കുന് നത്തോലി ഇടുക. ശേഷം ഒരു കാല്‍ ഗ്ലാസ് വെള്ളമൊഴിച്ച് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം.ഈ സമയം മീന്‍ ഉടഞ്ഞ് പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏകദേശം 15 മിനിറ്റിനുള്ളി തോരന്‍ റെഡിയായി ഇറക്കി വെക്കാം.
ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാവുന്ന വളരെ രുചികരമായ ഒരു വിഭവമാണ് ഇത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു