നാസര്‍ കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് :എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത സ്‌പെന്‍ഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ബിജെപി നേതാക്കളെ നാസര്‍ ഫൈസി സ്വീകരിക്കുകയും അവരില്‍ നിന്ന് ലഘുലേഖ വാങ്ങുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളോടപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതെതുടര്‍ന്ന് സംഘടനയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധ മുയര്‍ന്നിരുന്നു.

തുടര്‍ന്നാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും അദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ഫൈസി മാപ്പുപറയുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top