നരേന്ദ്രമോദി പ്രധാനമന്ത്രി

modiദി്ല്ലി: പതിനാറാം ലോകസഭാതിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടുക്കും തരംഗം തീര്‍ത്ത് ബിജെപിയെ വിജയത്തിലേക്ക് നയിച്ച നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് ബിജെപി തിരിച്ച് വരുന്നത് ആരേയും ആശ്രിയക്കാതെ സര്‍ക്കാരുണ്ടാക്കാനുള്ള അംഗങ്ങളെയും ജയിപ്പിച്ചാണ്‌ .1984ന് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇന്ത്യയില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്.

എന്‍ഡിഎയുടെ വിജയത്തെ തുടര്‍ന്ന് ശനിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് ഇന്ന് രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും.നരേന്ദ്രമോദി അടുത്തയാഴ്ചയായിരിക്കും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുക..
ഇന്ത്യ ജയിച്ചു നല്ലകാലം വരവായി എന്ന് ട്വിറ്ററില്‍ കുറിച്ചതായിരുന്നു മോദിയുടെ ആദ്യ പ്രതികരണം.

ഉത്തര്‍പ്രദേശിലെ വാരണസിയലും ഗുജറാത്തിലെ വഡോദരയിലുമാണ് മോദി ജയിച്ചത്. തമിഴ്‌നാട്, ബംഗാള്‍. ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങളാണ് മോദി തരംഗത്തിലും പിടിച്ചു നില്‍ക്കാനായത്..

കഴിഞ്ഞ ലോകസഭയില്‍ 112 സീറ്റുണ്ടായിരുന്ന ബിജെപി ഒറ്റക്ക് ഇത്തവണ കേവലഭൂരിപക്ഷം മോദിയുടെ പ്രചരണവൈദഗ്്ധ്യത്തിന്റെ മികവുകൂടിയാണിത്. ഗുജറാത്ത് മോഡല്‍ വികസനവും കാര്യക്ഷമവും സുസ്ഥിരവുമായ ഭരണവും ഉയര്‍ത്തിക്കാട്ടിയാണ് മോദി വോട്ടുതേടിയത്. സ്വന്തം പാര്‍ട്ടിക്കകത്തെ എതിര്‍പ്പുകളെ അവഗണിച്ച് മോദി രാജ്യത്തുടനീളം പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരു സീറ്റുപോലും ഇതുവരെ ബിജെപി ലഭിച്ചിട്ടില്ലാത്ത കേരളത്തില്‍ പോലും മൂന്ന് തവണയാണ് മോദി പ്രചരണത്തിനെത്തിയത്. മോദി പരീക്ഷിച്ച ഹൈടെക് പ്രചരണം പതിനാലു ശതമാനത്തോളം വരുന്ന പുതിയ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതീക്ഷ നല്‍കി .
ഒരു വര്‍ഷത്തോളമായി മോദി തന്റെ ഏറ്റവും വിശ്യസ്തനായ അമിത്ഷായെ രംഗത്തിറക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജാതിരാഷ്ട്ീയത്തിന്റെ ശക്തകേന്ദ്രങ്ങളായ യുപിയിലും ബീഹാറിലും ബിജെപിയെ വെന്നിക്കൊടി പാറിച്ചു.

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധിയുമായുള്ള താരതമ്യം ചെയ്യെലും, കഴിഞ്ഞ യുപിഎ സര്‍ക്കാിന്റെ കാലത്തുണ്ടായ വന്‍ അഴിമതികള്‍ കൂടി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതോടെ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിന് രാജ്യം സാക്ഷിയായി.

 

 

Share news
error: Content is protected !!
Scroll to Top