HIGHLIGHTS : മലപ്പുറം :പതിനാറാം ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഉയര്‍ന്ന വിജയിച്ച മണ്ഡലം മലപ്പുറമാണ്.
ഭൂരിപക്ഷത്തില്‍ മലപ്പുറം :പതിനാറാം ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം മലപ്പുറമാണ്. ഇവിടെ മുന്‍മന്ത്രിയും സിറ്റിങ് എംപിയുമായ ഇ അഹമ്മദ് സിപിഎമ്മി്‌ന്റെ പികെ സൈനബയെ തോല്‍പ്പിച്ചത് 194739 വോട്ടുകള്‍ക്കാണ് ഇവടെ ഇ അഹമ്മദിന് 437723 വോട്ടുകളാണ് ലഭിച്ചത്
സംസ്ഥാനത്ത് ഏറ്റവവുമധികം നിഷേധവോട്ട് ചെയ്തതും മലപ്പുറം മണ്ഡലത്തിലാണ്. 21829 വോട്ടാണ് ഇവിടെ നോട്ടക്ക് ലഭിച്ചിരിക്കുന്നത്. ആലത്തൂരാണ് തൊട്ടടുത്ത്

മലപ്പറത്ത് നോട്ടക്ക് കൂടതലായി വോട്ട് ചെയ്തത് എപി വിഭാഗം വോട്ടര്‍മാരാണെന്നാണ് സൂചന. സൈനബ തലയില്‍ തട്ടമിടാത്തത് ഇവിടെ ഏറെ ചര്‍ച്ചയാക്കിയിരുന്നു. ഈ കാരണം കൊണ്ട് സൈനബക്ക് വോട്ട് ചെയ്യാനാവില്ലെന്ന് എപി വിഭാഗം രഹസ്യമായി സമ്മതിച്ചിരുന്നു.