ഇടിയെ കാത്തത് തിരൂരങ്ങാടി

images (3)തിരൂര്‍: പൊന്നാനിയിലെ സിറ്റിങ്ങ് എംപിയായിരുന്ന ഇടി മുഹമ്മദ് ബഷീറിന് വീണ്ടും ജയിപ്പിച്ചത് തിരൂരങ്ങാടി മണ്ഡലത്തിലെ ഭൂരിപക്ഷം. വിദ്യഭ്യാസ മന്ത്രി പികെ അബ്ദറബ്ബ് മുപ്പതിനയിരത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ച തിരൂരങ്ങാടിയില്‍ ഇടിക്ക് 23317 വോട്ടുകളുടെ ലീഡാണ് ലഭിച്ചത്.
എന്നാല്‍ നിയമസഭയിലേക്ക അത്തവണ കോട്ടക്കലില്‍ നിന്ന് ജയിച്ച സമദാനിയും മുപ്പതിനായിരത്തില്‍ പരം ലീഡ് നേടിയിരുന്നു. എന്നാല്‍ കോട്ടക്കലില്‍ ഇത്തവണ ഈ ലീഡ് പന്ത്രണ്ടായിരിമായി കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ നിയമസഭയിലേക്ക് യുഡിഎഫ് ലീഡ് നേടിയ തൃത്താലയില്‍ ഇത്തവണ എല്‍ഡിഎഫ് 6105 ന്റെ ലീഡ് നേടിയിരുന്നു. കെടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ ഈ ലീഡ് 9172 വോട്ടായി വര്‍ദ്ധിച്ചിരുന്നു. പൊന്നാനിയലാകട്ടെ അബ്ദുറഹിമാന്‍ 7658 വോട്ടിന്റെ ലീഡാണ് നേടിയത്.

തിരൂരങ്ങാടിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളില്‍ തിരൂരങ്ങാടിയും നന്നമ്പ്രയും അയ്യായിരത്തിലധികം വോട്ടാണ് ലീഡ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലധികം ലീഡ് ലഭിച്ച പരപ്പനങ്ങാടിയില്‍ 4298 വോട്ടിന്റെ ലീഡായിക്കുറഞ്ഞു തിരൂരങ്ങാടിയില്‍ അബ്ദറഹിമാന്‍ അത്ര പരിചതമല്ലായെന്നതും വോട്ടിങ്ങില അദ്ദേഹത്തിന് ക്ഷണം സംഭവകോട്ടക്കല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ യുഡിഎഫിന് വേണ്ടത്ര പോള്‍ ചെയ്തിട്ടില്ലന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നു. ഇതാകാം കോട്ടക്കലില്‍ ലീഡ് കുറഞ്ഞത്.

 

തിരൂരില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമന്ന് പ്രതീക്ഷിച്ച എല്‍ഡിഎഫ് 7645 വോട്ട് പിറകിലായതും , തിരൂരങ്ങാടിയിലെ വന്‍ ലീഡുമാണ് ഇടിയെ രക്ഷിച്ചത്.

പൊന്നാനി മണ്ഡലത്തിന്റെ ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത പോരാട്ടമാണ് ഇത്തവണ നടന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ മണ്ഡലത്തില്‍ അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന അബ്ദുറഹ്മാന്‍ തിരഞ്ഞെടുപ്പടുത്തതോടെ പ്രചരണത്തില്‍ ഇടിക്കൊപ്പമെത്തുകയായിരുന്നു കടുത്തമത്സരത്തിനൊടുവില്‍ ഇടി 25410 വോട്ടിന്റെ ഭൂരപക്ഷമാണ്  ലഭിച്ചിത്.

Share news
error: Content is protected !!
Scroll to Top