കോഴിക്കോടിന്റെ രാഘവന്‍ തന്നെ ജയിച്ചു

mk raghavanകോഴിക്കോട് : രാഘവ, വിജയരാഘവന്‍മാര്‍ ഏറ്റുമുട്ടിയ കോഴിക്കോട്ട് സിപിഎമ്മിന്റെ എല്ലാ രാഷ്ട്രീയ കണക്കുകളും തെറ്റിച്ച് സിറ്റിങ്ങ് എംപി എംകെ രാഘവന്‍ നിലനിര്‍ത്തി. 16,883 വോട്ട് ഭൂരിപക്ഷത്തിനാണ് എംകെ രാഘവന്‍ വിജയിച്ചത്.

കൊടുവള്ളിയിലും, കുന്ദമംഗലത്തും പ്രതീക്ഷിച്ച ലീഡ് നേടിയ രാഘവന്‍ ബേപ്പൂരിലും, ബാലുശ്ശേരിയിലും ഒപ്പത്തിനൊപ്പമെത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ ലീഡ് നേടിയ മണ്ഡലങ്ങളായ എലത്തൂരും, കോഴിക്കോട്ടും ഇടതുപാളയത്തു നിന്ന് വോട്ടു ചോര്‍ച്ചയുണ്ടായി.

Share news
error: Content is protected !!
Scroll to Top