Section

malabari-logo-mobile

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

HIGHLIGHTS : The Prime Minister expressed dissatisfaction over the election fund irregularities in Kerala

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ജനറല്‍ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തില്‍ വിലയിരുത്തി.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് തിരിച്ചടികള്‍ക്ക് കാരണമായതെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് പണ്ട് ക്രമക്കേട് വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയതായും ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

അതേസമയം സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ധാരണയായി. സുനില്‍ ദിയോധറുടെ പേരായിരിക്കും പ്രഖ്യാപിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!