Section

malabari-logo-mobile

കുഞ്ഞ് കോടിപതി; നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടി രൂപയുടെ ഇന്‍ഫോസിസ് ഓഹരികള്‍ സമ്മാനിച്ച് നാരായണ മൂര്‍ത്തി

HIGHLIGHTS : Narayana Murthy gifted Rs 240 crore worth of Infosys shares to his four-month-old grandson

ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഇന്‍ഫോസിസിന്റെ സ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തി തന്റെ നാല് മാസം പ്രായമുള്ള ചെറുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് നല്‍കിയ സമ്മാനമാണ്. ഇന്‍ഫോസിസിന്റെ 240 കോടി രൂപയുടെ ഓഹരികള്‍ ആണ് സമ്മാനമായി നല്‍കിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാകും ഏകാഗ്ര രോഹന്‍ മൂര്‍ത്തി.

എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയില്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് 15,00,000 ഓഹരികള്‍ അല്ലെങ്കില്‍ 0.04 ശതമാനം ഓഹരിയുണ്ട്. ഇതിനെത്തുടര്‍ന്ന്, ഇന്‍ഫോസിസിലെ നാരായണമൂര്‍ത്തിയുടെ ഓഹരി 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറഞ്ഞു.

sameeksha-malabarinews

നവംബറില്‍ മകന്‍ രോഹന്‍ മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും കുഞ്ഞ് പിറന്നിരുന്നു. നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിയ്ക്കും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനും രണ്ട് പെണ്‍മക്കളുണ്ട്. നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര രോഹന്‍ മൂര്‍ത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!