പരപ്പനങ്ങാടി: നഹ അനുബന്ധ കുടുംബ സമിതിയുടെ കുടുംബ സദസ്സും പ്രതിഭകളെ ആദരിക്കലും നടത്തുന്നു. 06-03-2022ന് ഞായറാഴ്ച പുത്തന്‍ പീടിക എം.ഐ. സ്‌കൂളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പരിപാടി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മോട്ടിവേറ്റര്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തുരിന്റെ ഒരു പഠന ക്ലാസ്സും ഉണ്ടായിരിക്കും.
ആരോഗ്യ രംഗത്തെ മികച്ച സേവനത്തിന് ആള്‍ കേരളാ മാപ്പിള സംഗീത അക്കാദമി അവാര്‍ഡു കരസ്ഥമാക്കിയ നഹാസ് ഹോസ്പിറ്റല്‍ എം.ഡി ഡോ.കെ. മുനീര്‍ നഹ, മൗനം ഉറങ്ങുന്ന തൊട്ടിലുകള്‍ എന്ന കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയയായ സാഹിത്യ പബ്ലിക്കേഷന്റെ അതിജീവന കവിതാ മത്സരത്തില്‍ സംസ്ഥാനതല അവാര്‍ഡ് നേടിയ ജസ്ന താഷിബ്, എന്റെ ബാല്യകാല സ്മരണകള്‍ എന്ന കഥയിലൂടെ അറിയപ്പെട്ട കുറെയധികം സാഹിതൃകൃതികള്‍ സമ്മാനിച്ച ഖമറുന്നീസ നഹ, മനം കവരുന്ന ചെറുകഥകളും കവിതകളും മലയാളിക്ക് സമ്മാനിച്ച രേഷ്മ ബാവ മൂപ്പന്‍ എന്നിവരെയും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സി.പി ഉമ്മര്‍ കുഞ്ഞി, ഹമീദ് നഹ, കെ.അബ്ദുറഹീം നഹ, എ.അഹമ്മദുണ്ണി എന്നിവര്‍ സംബന്ധിച്ചു.




