മഹാരാഷ്ട്ര: നാഗ്പൂരിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. നാല് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 27 ഓളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ വിലയിരുത്താന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ഒശുപത്രിയായിലായിരുന്നു തീപിടുത്തം. ഇതില്‍ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു.
രണ്ടാം നിലയിലുള്ള ഐസിയുവിലെ എ.സി യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് നിലകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




