Section

malabari-logo-mobile

മിലൻ ദേശീയോത്സവം: പ്രചരണവുമായി നാഗാലാൻഡ് സംഘം

HIGHLIGHTS : താനൂർ: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 27 മുതൽ മെയ് 6 വരെ താനൂരിൽ സംഘടിപ്പിക്കുന്ന 'മിലൻ' പരിപാടിയുടെ പ്രചരണാർത്ഥം നാഗാലാൻഡ്, മണ...

താനൂർ: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 27 മുതൽ മെയ് 6 വരെ താനൂരിൽ സംഘടിപ്പിക്കുന്ന ‘മിലൻ’ പരിപാടിയുടെ പ്രചരണാർത്ഥം നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള  സംഘം താനൂരിന്റെ വിവിധ ഭാഗങ്ങളായ വട്ടത്താണി, പുത്തൻതെരു, താനാളൂർ എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തി. നാളെ പരപ്പനങ്ങാടി, തിരൂർ, വള്ളിക്കുന്ന്, കോട്ടക്കൽ, ചമ്രവട്ടം എന്നിവിടങ്ങളിലും പ്രചാരണം നടത്തും. നമ്മളൊന്നാണ് എന്ന മുദ്രാവാക്യം ‘ഹം ഏക് ഹെ’ ഉയർത്തിയാണ് സംഘം പ്രചാരം നടത്തുന്നത്.

കാശ്മീർ, പഞ്ചാബ്, നാഗാലാൻഡ്, മണിപ്പൂർ, അസം തുടങ്ങി 25 സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്നു. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളുടെയും കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളുമുണ്ടാകും. എല്ലാ ദിവസങ്ങളിലും സെമിനാറുകളും സംഘടിപ്പിക്കുന്നു. ഓരോ ദിവസങ്ങളിലും സ്‌പീക്കർ, മന്ത്രിമാർ പ്രമുഖ കവികൾ എന്നിവർ പങ്കെടുക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!