നാടുകാണി ചുരത്തില്‍ വീണ്ടും ഗതാഗത തടസ്സം

നിലമ്പൂര്‍ കഴിഞ്ഞ ദിവസം ചെറുവാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിക്കടവ് ഗൂഡലൂര്‍ ചുരത്തില്‍ വീണ്ടും വിള്ളല്‍ ദൃശ്യമായതോടെ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ജാറത്തിന് സമീപത്ത് റോഡില്‍ വിള്ളല്‍ വലുതാകുന്നത് സൃഷ്ടിക്കുന്ന അപകടസാധ്യതയാണ് ഇപ്പോള്‍ വാഹനഗതാഗതത്തിന് തടസ്സമായിരിക്കുന്നത്. അപകട സാധ്യത പരിഗണിച്ച് നിലമ്പൂര്‍,നാടുകാണി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ജാറത്തിന് മുമ്പായി യാത്ര അവസാനിപ്പിക്കണമെന്നും ജാറഭാഗത്തുകൂടിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായും പൊതുമാരമത്ത് വകുപ്പ് മഞ്ചേരി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡില്‍ വന്നു പതിച്ച മരങ്ങളും മണ്ണും, കൂറ്റന്‍ പാറകല്ലുകളും പൂര്‍ണ്ണമായും നീക്കം ചെയ്ത് റോഡിന്റെ ഒരു ഭാഗത്തുകൂടി രണ്ടുദിവസമായി ചെറുവാഹനങ്ങള്‍ കടത്തിവിട്ടിരുന്നു.

ഇതോടെ യാത്രക്കാര്‍ ഇനി വാഹനങ്ങള്‍ ജാറത്തിന്റെ സമീപത്തെ വിള്ളല്‍ രൂപപ്പെട്ട ഭാഗത്തിന് ഇരുവശത്തും നിര്‍ത്തി കാല്‍നടയായി ഈ ഭാഗം മുറിച്ച് കടന്നുവേണ്ടിവരും യാത്ര ചെയ്യാന്‍.

 

Share news
error: Content is protected !!
Scroll to Top