വള്ളിക്കുന്ന്, അരീപ്പാറ ഭാഗങ്ങളില്‍ വന്‍ കഞ്ചാവ് വേട്ട ; പ്രതികളില്‍ ഒരാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു

പരപ്പനങ്ങാടി: വള്ളിക്കുന്ന്, അരീപ്പാറ ഭാഗങ്ങളില്‍ വന്‍ കഞ്ചാവ് വേട്ട. എക്‌സൈസ് നടത്തിയ വാഹന പിശോധനയ്ക്കിടയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.

വള്ളിക്കുന്ന് പരുത്തിക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച തിരൂരങ്ങാടി താലൂക്ക് വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി മാനാം കുഴി ഷഫീഖ് (32) ആണ് 1. 100 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡില്‍ തിരൂരങ്ങാടി തേഞ്ഞിപ്പാലം അരീപ്പാറ പള്ളിയാളി വീട്ടില്‍ ജാഫര്‍ എന്ന് വിളിക്കുന്ന മുഹമ്മദ് ജാബിറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2. 300 കി.ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയായ മുഹമ്മദ്ജാബിര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് വേണ്ടി എക്‌സൈസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു.

ഈ പ്രദേശങ്ങളില്‍ യുവാക്കളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായി തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസ് പറഞ്ഞു.

പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ കെ.എസ് സുര്‍ജിത് ഉദ്യോഗസ്ഥരായ ദിലീപ്, സമേഷ്, ഷിജു, ഷിനു, ചന്ദ്രമോഹന്‍, വനിത ഓഫീസര്‍മാരായ ലിഷ, ഐശ്വര്യ എന്നിവരും സംബന്ധിച്ചു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ സബ് ജയിലില്‍റിമാന്റ് ചെയ്തു

Share news
error: Content is protected !!
Scroll to Top