എന്റെ അഭിയുടെ മോന്‍.. ‘ബള്‍ട്ടി’ കണ്ട് കണ്ണു നിറഞ്ഞ് ഷെയ്ന്‍ നിഗത്തിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് നാദിര്‍ഷ

ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബള്‍ട്ടി മൂവി കണ്ടു വികാരഭരിതനായിരിക്കുകയാണ് നാദിര്‍ഷ. ചിത്രത്തിലെ കേന്ദ്ര നായകനായ ഷെയിനിനെ നിറകണ്ണുകളോടെ കെട്ടിപിടിക്കുന്ന നാദിര്‍ഷയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന, അബി – നാദിര്‍ഷ – ദിലീപ് എന്നിവരടങ്ങിയ മിമിക്രി സംഘത്തിലെ അബിയുടെ മകനാണ് ഷെയിന്‍ നിഗം എന്നത് തന്നെയാണ് നാദിര്‍ഷയെ ഇത്രക്കധികം വികാരാധീതനാക്കിയത്. മരണവരേക്കും മിമിക്രിയേ നെഞ്ചോട് ചേര്‍ത്തിരുന്ന തന്റെ ഉറ്റസുഹൃത്തായ അബിയുടെ മകന്റെ വിജയത്തില്‍ പങ്കു ചേര്‍ന്നാണ് ഷെയിനിനെ നിറക്കണ്ണുകളോടെ നാദിര്‍ഷ കെട്ടിപിടിച്ചു ഉമ്മ നല്‍കിയത്.

മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയില്‍ തുടങ്ങി ‘തൃശിവപേരൂര്‍ ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നില്‍ക്കുന്ന കലാ ജീവിതത്തില്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിര്‍ഷ, ദിലീപ്, അബി കൂട്ടുകെട്ടില്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. 1990 കളില്‍ മിമിക്രി ലോകത്തെ സൂപ്പര്‍താരമായിരുന്നു അബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തില്‍ ഏറെ ശ്രദ്ധ നേടിയത്. മിമിക്രിക്കാര്‍ക്കിടയില്‍ ഇന്നും ഇന്നും അബിയാണ് സൂപ്പര്‍ സ്റ്റാര്‍ എന്നൊരു അഭിപ്രായം മുന്‍പൊരിക്കല്‍ നാദിര്‍ഷ പറഞ്ഞിട്ടുണ്ടായിരുന്നു. ആ സൂപ്പര്‍ സ്റ്റാറിന്റെ മകനിപ്പോള്‍ ബള്‍ട്ടി സിനിമയിലൂടെ ഹിറ്റ് അടിച്ചു നില്‍ക്കുന്നതിന്റെ ആത്മാര്‍ത്ഥ സന്തോഷത്തിലാണ് നാദിര്‍ഷയുടെ കണ്ണുകളിപ്പോള്‍ നിറഞ്ഞിരിക്കുന്നത്.

സൗഹൃദവും ചതിയും പ്രണയവും പ്രതികാരവുമൊക്കെ പറയുന്ന ബള്‍ട്ടിയില്‍ ഉദയന്‍ എന്ന കഥാപാത്രമായാണ് ഷെയിന്‍ വന്നിട്ടുള്ളത്. കേരള- തമിഴ്നാട് ബോര്‍ഡറിലെ വേലംപാളയം എന്ന സ്ഥലത്തെ കബഡി താരങ്ങളായ നാലുചെറുപ്പക്കാരും, വട്ടിപ്പലിശക്കാരുടെ അധോലോകത്തിലേക്കെത്തുന്ന അവരുടെ ജീവിതവുമൊക്കെയാണ് ബള്‍ട്ടി പറയുന്നത്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ പ്രധാന താരമായ ഉദയന്‍ എന്ന കഥാപാത്രമയാണ് ചിത്രത്തില്‍ ഷെയിന്‍ നിഗം എത്തിയിരിക്കുന്നത്. കബഡി മത്സരങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രത്തില്‍ ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. വൈകാരിക- പ്രണയരംഗങ്ങളിലും ഷെയിന്‍ മികച്ചു നിന്നിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്റേയും സെല്‍വരാഘവന്റേയും പൂര്‍ണ്ണിമയുടേയും ശന്തനു ഭാഗ്യരാജിന്റെയുമെല്ലാം പ്രകടനം ശ്രദ്ധേയമാണ്.

ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: വാവ നുജുമുദ്ദീന്‍, എഡിറ്റര്‍: ശിവ്കുമാര്‍ വി പണിക്കര്‍, കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണല്‍ ഡയലോഗ്: ടിഡി രാമകൃഷ്ണന്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, വിക്കി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍), വസ്ത്രാലങ്കാരം: മെല്‍വി ജെ, ഡി.ഐ: കളര്‍ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: സജിത്ത് ആര്‍.എം, വിഎഫ്എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഗ്ലിംപ്‌സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുണ്‍ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: മിലിന്ദ് സിറാജ്, ടൈറ്റില്‍ ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പിആര്‍ഒ: ഹെയിന്‍സ്, യുവരാജ്, വിപിന്‍ കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാക്കി, ആന്റണി സ്റ്റീഫന്‍, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് .

 

Share news
error: Content is protected !!
Scroll to Top