പ്രാദേശികവിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട ; രമേശ് ചെന്നിത്തല

തിരുവനന്തപുരം പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക്‌ ഇവിടെ ആളുണ്ടെന്നും ചെന്നിത്തല. സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചതിനെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനുള്ള മറുപടിയായാണ്‌ പ്രതിപക്ഷനേതാവ്‌ ഇതു പറഞ്ഞത്‌

രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ്‌ ഇവിടെ വന്നിട്ട്‌, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട്‌ സംസാരിക്കുന്നത്‌ ശരിയല്ലെന്നുള്ള അഭിപ്രായമാണ്‌ എനിക്കുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. അദ്ദേഹം അത്‌ അങ്ങിനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. എന്നതായിരുന്ന ചെന്നിത്തലയുടെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top