മന്ത്രി കെ.ടി ജലീലിന്റെ ഫോണ്‍ ലീഗിന്റെ ഐടി സെല്‍ ഹാക്ക്‌ ചെയ്‌തതായി ചാനല്‍ചര്‍ച്ചയില്‍ ലീഗ്‌ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മലപ്പുറം:  ഉന്നതവിദ്യഭ്യാസ മന്ത്രി കെടി ജലീലിന്റെ ഫോണ്‍ ഹാക്ക്‌ ചെയ്‌ത്‌ അദ്ദേഹത്തിന്റെ വാട്‌സ്‌ആപ്‌ സന്ദേശങ്ങള്‍ ലീക്ക്‌ ചെയ്‌തിട്ടുണ്ടെന്ന്‌ മുസ്ലീം ലീഗ്‌ പ്രവര്‌ത്തകന്‍ യാസര്‍ എടപ്പാള്‍. മീഡീയ വണ്‍ ചാനലില്‍ ചര്‍ച്ചയിലായിരുന്നു യാസിറിന്റെ വെളിപ്പെടുത്തല്‍

ഒന്ന്‌ രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തങ്ങളുടെ ഐടി സെല്‍ ജലീലിന്റെ ഫോണ്‍ ഹാക്ക്‌ ചെയ്‌തെന്നും അതില്‍ നിന്ന്‌ കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്‌സ്‌ ആപ്പ്‌ വോയ്‌സ്‌ ക്ലിപ്പുകള്‍ ലീക്ക്‌ ചെയ്‌ത്‌ പബ്ലിക്ക്‌ ആക്കുകയും ചെയ്‌തതായി ഇയാള്‍ പറയുന്നു.

‘ അന്ന്‌ നിര്‍ഭാഗ്യവശാല്‍ ഒരു ഫ്‌ളൈറ്റിന്റെ അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ കെടി ജലീല്‍ അതിനെ പരിഹസിച്ചുകൊണ്ട്‌ അദ്ദേഹം തന്നെ ഒരാള്‍ക്ക്‌ പേഴ്‌സണലായി അയച്ച്‌ വോയ്‌സ്‌ ക്ലിപ്പ്‌ എന്ന പറയുന്നത്‌ ഇങ്ങനെയായിരുന്നു. കെഎംസിസിയുടെ ഫ്‌ളൈറ്റ്‌ പൊക്കാന്‍ എസ്‌.ടി.യു എന്നു പറയുന്നു മുസ്ലീം ലീഗിന്റെ തൊഴിലാളി യയൂണിയന്റെ തൊഴിലാളികള്‍ ആരും അവിടെയുണ്ടായിരുന്നില്ലേ എന്ന്‌ ചോദിച്ചാണ്‌ അധിക്ഷേപിച്ചത്‌’ എന്നും യാസിര്‍ ചാനല്‍ ചര്‍ച്ചിയില്‍ പറഞ്ഞു.

മന്ത്രിയുടെ വാട്‌സ്‌ ആപ്പാണ്‌ സെല്‍ ഹാക്ക്‌ ചെയ്‌തതെന്നും നിയമവിരുദ്ധമായ കാര്യമണ്‌ ചെയ്‌തതെന്ന്‌ അറിയാമെന്നും യാസര്‍ പറഞ്ഞു എന്നാല്‍ നേരിട്ടോ യു.എ.ഇ യില്‍ നിന്നോ അല്ല ഹാക്കിങ്ങ്‌ നടത്തിയതെ്‌നും അതുകൊണ്ട്‌ തന്നെ അതിന്റെ കുറ്റം തന്നിലേക്ക്‌ വരില്ലെന്നും യാസിര്‍ പറയുന്നു.

ജലീലിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റിട്ട മലയാളിയെ കേരളത്തിലെത്തിക്കാന്‍ കെടി ജലീലി#്‌ കോണ്‍ുസലേറ്റില്‍ സമ്മര്‍ദ്ധം ചെലുത്തിയതായി സ്വ്‌പനയുടെ മൊഴി പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ യാസിര്‍ രംഗത്തെത്തിയത്‌. ഇന്നലെ വിവിധ ചാനലുകളില്‍ യാസിറും പിതാവും രംഗത്തെത്തുകയും മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ മാതൃഭുമി ചാനലില്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധി സജീഷ്‌ യാസിറിന്റെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ വായിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. തികച്ചു അശ്ലീലം നിറഞ്ഞതും സ്‌ത്രീവിരുദ്ധവുമായ ഇത്തരം പ്രതികരങ്ങള്‍ നടത്തുന്നവരെ ചര്‍ച്ചക്കിരുത്തരുതെന്ന്‌ സജീഷിന്റെ വാദം അംഗീകരിച്ച്‌ അവതാരകന്‍ ഇയാളെ ചര്‍ച്ചിയല്‍ നിന്നും പുറത്താക്കിയിരുന്നു. ഇത്തരത്തില്‍ മീഡിയ വണ്ണില്‍ ചാനലില്‍ എത്തിയപ്പോളാണ്‌ യാസിറിന്റെ ഗൗരവതരമായ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്‌.

മന്ത്രി ഇതിനെതിരെ ഡിജിപിക്ക്‌ പരാതി നല്‍കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

 

Share news
error: Content is protected !!
Scroll to Top